പത്തനംതിട്ട: തിരുവല്ലയിൽ അടച്ചുപൂട്ടിയ ഹോട്ടലിന് ലൈസൻസുണ്ടെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ. സംഭവം നടന്ന ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഹോട്ടലിലേക്ക് എത്തിയതോടെ മനോജിനെയും ഭാര്യ ബിന്ദുവിനെയും കബളിപ്പിച്ച് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ ലൈസൻസ് കൈവശപ്പെടുത്തിയെന്നും അസോസിയേഷൻ ആരോപിച്ചു. 2025 വരെ പ്രവർത്തിക്കാനുള്ള ലൈസൻസ് ഹോട്ടലിനുണ്ട്. ഭാരവാഹികൾ പുളിക്കീഴ് സി.ഐ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുമായി ബന്ധപ്പെട്ടപ്പോൾ അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു. വെള്ളിയാഴ്ച ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഹോട്ടലുകളിൽ പരിശോധനക്കായി രൂപവത്കരിച്ചിട്ടുള്ള സ്ക്വാഡിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഹൈജീൻ കമ്മിറ്റി ചെയർമാൻ റോയ് മാത്യൂസ്, ജില്ല വൈസ് പ്രസിഡന്റ് പി.എ. മത്തായി, യൂനിറ്റ് പ്രസിഡന്റ് നവാസ് തനിമ, ഹോട്ടലുടമ മനോജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.