രോഗം ബാധിച്ച കന്നുകാലികൾ

അപ്പർ കുട്ടനാടൻ മേഖലയിൽ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ


ജ​നു​വ​രി 24 മു​ത​ൽ 30 വ​രെ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റയാണ്​ വില്ലനായത്​

തി​രു​വ​ല്ല: സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ന​ൽ​കി​യ അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ ക​ന്നു​കാ​ലി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ. ജ​നു​വ​രി 24 മു​ത​ൽ 30 വ​രെ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ന​ൽ​കി​യ ക​ന്നു​കാ​ലി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്.

കാ​ലി​ത്തീ​റ്റ ക​ഴി​ച്ച പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ൾ​ക്ക് വ​യ​റി​ള​ക്കം പി​ടി​പെ​ട്ടു. ക​ന്നു​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ പാ​ലി‍െൻറ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

പ്ര​തി​ദി​നം പ​ത്തു ലി​റ്റ​ർ പാ​ൽ വ​രെ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ര​ണ്ടു​ലി​റ്റ​ർ പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഈ ​കാ​ല​ത്ത് തീ​റ്റ ക​ഴി​ച്ച ക​ന്നു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. രോ​ഗ​ബാ​ധ​ക്ക്​ മു​മ്പ്​ ആ​ഴ്ച​യി​ൽ 2500 ലി​റ്റ​ർ പാ​ൽ വ​രെ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ 1200 ലി​റ്റ​ർ ആ​യി കു​റ​ഞ്ഞ​താ​യി ക്ഷീ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ത് ത​ങ്ങ​ളെ വ​ലി​യ ക​ട​ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വി​ഷ​ബാ​ധ​യേ​റ്റ ക​ന്നു​കു​ട്ടി​ക​ളി​ൽ ചി​ല​ത് ച​ത്ത​തും ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​റി‍െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന​താ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ലി​ത്തീ​റ്റ​യി​ലെ പ്രോ​ട്ടീ​നി‍െൻറ അ​ള​വ് കൂ​ടി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് കാ​ലി​ത്തീ​റ്റ ക​മ്പ​നി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കോ​ട്ട​യം ജി​ല്ല​യി​ലും ക​ന്നു​കാ​ലി​ക​ൾ​ക്ക്​ സ​മാ​ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. പ​ശുക്കൾ ചാ​കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Food poisoning in cattle in Upper Kuttanadan region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.