പത്തനംതിട്ട: കലക്ടർ പ്രേം കൃഷ്ണന്റെ പേരിൽ വ്യാജ വാട്സ്ആപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമം പ്രേം കൃഷ്ണന്റെ ചിത്രം ഡി.പി യാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്തു. എ.ഡി.എമ്മും ജീവനക്കാരും കലക്ടറുടെ സുഹൃത്തുക്കള്ളും അടക്കം നിരവധി പേര്‍ക്ക് സന്ദേശം ലഭിച്ചു. എ.ഡി.എം ആണ് ആദ്യം ഇക്കാര്യം കലക്ടറെ അറിയിച്ചത്. മെസേജ് ലഭിച്ച ആരുടേയും പണം പോയിട്ടില്ല.
കലക്ടറേറ്റിൽനിന്ന് വിവരം എസ്.പിയെ അയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽ നിന്നുമാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. കലക്ടറുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഇയാളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നേരത്തെ എസ്.പി അജിതിന്റെ പേരില്ലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. പണം ആവശ്യപ്പെട്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. ഞാന്‍ ഒരു നമ്പര്‍ ഫോണ്‍ പേ അയക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ നിങ്ങളുടെ പണം തിരികെ നല്‍കും- ഇങ്ങനെയാണ് മെസേജുകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.