ചിറ്റാർ: ഗവി, മൂഴിയാർ, കൊച്ചുപമ്പ മേഖലയിൽ ബി.എസ്.എൻ.എല്ലിന് ഒട്ടും റേഞ്ച് ഇല്ല. ഇതു കേൾക്കാനും പറയാനും തുടങ്ങിയിട്ട് മാസങ്ങളായി. 4ജി സൗകര്യങ്ങളോടെ ബി.എസ്.എൻ.എൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നിലവിൽ 2ജി ടവർ സാറ്റലൈറ്റിൽ ബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഡേറ്റാ സംവിധാനം കൈമാറാൻ കഴിയുന്നില്ല. സ്കൂൾ, കോളജ് തലത്തിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളാണ് മേഖലയിലുള്ളത്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ടും ഇതുവരെ പങ്കെടുക്കാത്ത വിദ്യാർഥികളുണ്ട്.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ പ്രധാന അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന വനമേഖലകൂടിയാണ്. സുരക്ഷ വിഭാഗവുമായി ബന്ധപ്പെട്ട വൈദ്യുതി ബോർഡിെൻറ ഓഫിസുകൾ പ്രവർത്തിക്കുന്നത് കൊച്ചുപമ്പ കേന്ദ്രീകരിച്ചാണ്. ബി.എസ്.എൻ.എല്ലിെൻറ ഒരു റിപ്പീറ്റർ മൂഴിയാർ നാൽപതേക്കറിൽ ഉണ്ടങ്കിലും സിഗ്നലുകൾ കൃത്യമായി മൂഴിയാർ ശബരിഗിരി പവർ ഹൗസിൽ ലഭിക്കുന്നില്ല.
റേഞ്ചിെൻറ അഭാവംമൂലം കൃത്യസമയത്ത് അടിയന്തര കാര്യങ്ങൾ കൺട്രോൾ റൂമിലും പുറത്തേക്കും അറിയിക്കാൻ കഴിയുന്നില്ല. പവർ ഹൗസിലെ ജീവനക്കാർ പലപ്പോഴും മൊബൈലുമായി റേഞ്ച് നോക്കി ഉൾവനത്തിലെ ഉയർന്ന കുന്നിൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി എത്തിയാണ് സന്ദേശം കൈമാറുന്നത്. ശബരിമലയിൽ അടിയന്തരഘട്ടങ്ങളിൽ വൈദ്യുതി എത്തിക്കുന്ന കൊച്ചുപമ്പ സബ് സ്റ്റേഷൻ, ഫോറസ്റ്റ് സ്റ്റേഷനുകൾ, ഡാം സൈറ്റുകൾ, പോസ്റ്റ് ഓഫിസ്, കെ.എസ്.ഇ.ബി കാൻറീൻ, െഗസ്റ്റ് ഹൗസുകൾ, പൊലീസ് ഔട്ട് പോസ്റ്റുകളടക്കം വിവധ സർക്കാർ ഓഫിസുകൾ കൊച്ചുപമ്പയിൽ പ്രവർത്തിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയുടെ കക്കി, ആനതോട്, കൊച്ചുപമ്പ എന്നീ അണക്കെട്ടുകളിൽ കക്കിയിൽ മാത്രമാണ് ബി.എസ്.എൻ.എല്ലിന് അൽപം റേഞ്ചുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.