പത്തനംതിട്ട: കാടും കാട്ടുചോലയും കോടമഞ്ഞും അതിർത്തി പങ്കിടുന്ന നിത്യഹരിത മേഖലയായ ഗവി ടൂറിസം ഗ്രാമത്തിൽ ഇപ്രാവശ്യത്തെ ഒാണത്തിന് ഇരട്ടി ആഘോഷം. കോവിഡ് എന്ന മഹാമാരിയെ പുറത്തുനിർത്താൻ തോട്ടം തൊഴിലാളികൾ ആറുമാസമായി കൈക്കൊണ്ട സമൂഹ അകലം നൽകിയ സന്തോഷം.
എന്നാൽ, കൈവിട്ട കളിക്ക് അവരില്ല. ജീവെൻറ വിലയുള്ള ആഘോഷം മാത്രമായിരിക്കും തിരുവോണത്തിന്. ആയിരത്തെണ്ണൂറോളം പേർ ഇടതിങ്ങി താമസിക്കുന്ന പ്രദേശത്തിെൻറ ജാഗ്രതയിൽ ഇതുവരെയും കോവിഡിന് അടുക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡിെൻറയും ലോക്ഡൗണിെൻറയും പേരിൽ തോട്ടം തൊഴിൽ മേഖല സ്തംഭിച്ചിട്ടുമില്ല.
പെരിയാർ കടുവസേങ്കതത്തിെൻറ ഭാഗമായ, വനമധ്യത്തിെല ഗ്രാമം മഹാമാരിയെ അകറ്റിനിർത്താൻ കൃത്യമായി സമൂഹ അകലംതന്നെ പാലിച്ചു. അത്യാവശ്യമല്ലാതൊഴിച്ച് പുറംലോകവുമായുള്ള സകലബന്ധവും മാറ്റിനിർത്തി. വനം വികസന കോർപറേഷെൻറ ഏലം തോട്ടങ്ങളിൽ തൊഴിലെടുക്കുന്ന തമിഴ്നാട്ടിൽ വേരുകളുള്ള തൊഴിലാളികൾ പുറത്തുനിന്നുള്ള തങ്ങളുടെ ബന്ധുക്കളുമായുള്ള സന്ദർശനം വേണ്ടെന്നുവെച്ചു. ഭക്ഷണവസ്തുക്കൾ റേഷൻ-നീതി കടകൾ വഴി വിതരണം ചെയ്യുന്നു. സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രം വഴി ചികിത്സയും ഗ്രാമത്തിലേക്ക് എത്തിച്ചു.
സംസ്ഥാനത്ത് വളർന്നുവരുന്ന ടൂറിസം മേഖലകൂടിയായതിനാൽ പ്രകൃതിയും സാഹസികതയും തേടി ആരെങ്കിലും പ്രവേശിക്കുന്നത് കണ്ണിലെണ്ണയൊഴിച്ച് വനം വകുപ്പും യുവാക്കളും നോക്കിയിരുന്നു. പ്രദേശത്തുകൂടി കടന്നുപോകുന്ന പത്തനംതിട്ട-കുമളി കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിവെച്ചു. ഗ്രാമവാസികൾ ആശ്രയിക്കാറുള്ള അടുത്ത സ്ഥലങ്ങളായ വണ്ടിപ്പെരിയാറിലും കുമളിയിലും കോവിഡ് റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് ആരെങ്കിലും പോയാൽ ഗ്രാമത്തിൽ എത്തുന്നതിനുമുമ്പുള്ള കാട്ടുചോലയിൽ കുളിച്ച് വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കണം.
പഞ്ചായത്ത് അംഗം കുമാറിെൻറയും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ വിൽസൺ സേവ്യറിെൻറയും നേതൃത്വത്തിൽ കോവിഡ് മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ തോട്ടം തൊഴിലാളികൾ സദാ ജാഗരൂകരാണ്. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചാണ് മഹാമാരിയിൽ ഭയന്ന ഗ്രാമവാസികൾക്ക് ധൈര്യം പകർന്നത്.
കോവിഡിെൻറ െഞട്ടിപ്പിക്കുന്ന വാർത്തകളിൽ പ്രദേശവാസികൾ ഭയന്നിരുന്നെന്ന് േഡാ. വിൽസൺ പറഞ്ഞു. നിർേദശങ്ങൾ പാലിച്ചുള്ള തൊഴിലാളികളുടെ ജാഗ്രതയാണ് പ്രദേശത്തുനിന്ന് മഹാമാരിെയ തടഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ശനിയാഴ്ചകളിൽ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.