പത്തനംതിട്ട: ഡങ്കി, എലിപ്പനി എന്നിവക്ക് പുറമെ എച്ച്1എന്‍1കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനം ഭീതിയിൽ. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ കഴിഞ്ഞദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍വണ്‍. ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസള്‍ട്ടാമിവിര്‍ മരുന്നും ലഭ്യമാണന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചു.
പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ നിത്യവും നിവധിപേരാണ് എത്തുന്നത്. ഡെങ്കിയും പിടിപെട്ടും ധാരാളം പേർ എത്തുന്നുണ്ട്.
ജില്ലയിൽ ആരോഗ്യ, ശുചിത്വമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതാളത്തിൽ. മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ നാടെങ്ങും പടർന്ന്പിടിച്ചിട്ടും ആരോഗ്യ വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
പത്തനംതിട്ട , പന്തളം നഗരസഭകൾ, മലയാലപ്പുഴ, കലഞ്ഞൂർ, തണ്ണിത്തോട്, ഏനാദിമംഗലം, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലും എലിപ്പനി, ഡെങ്കി പരക്കുകയണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പ്രസഹനമായി. ഈ മാസം 20 നകം തദ്ദേശ സ്ഥാപനങ്ങളിൽ ശുചീകണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നർദേശം നൽകിയിരുന്നത്.
മാലിന്യങ്ങൾ കുന്നു കൂടി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിക്കുകയാണ്. ശുചീകരണത്തിന്റെ അഭാവവും ശരിയായ മാലിന്യ നിർമാർജനവും കാരണം ഈ വർഷം ജില്ലയിലെ പല പ്രദേശങ്ങളിലും കൊതുകു വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മലയോര മേഖലയിൽ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബർ തോട്ടങ്ങൾ, ആൾത്താമസമില്ലാത്ത വീടുകൾ, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.