ശബരിമല: ദക്ഷിണാഫ്രിക്കൻ പാർലമെന്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രൻ എന്നിവരോടൊപ്പം അനിൽ കുമാർ അയ്യപ്പ ദർശനത്തിനായി എത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ നിന്നും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് 2019 ലും 2024ലും മെമ്പർ ഓഫ് പ്രൊവിൻഷ്യൽ ലെജിസ്ലേച്ചർ (എം.പി.എൽ) ആയി തെരഞ്ഞെടുക്കപ്പെട്ട അനിൽ കുമാർ 74 അംഗ സഭയിലെ ഏക ഇന്ത്യൻ വംശജൻ കൂടിയാണ്. തിരുവല്ല മന്നംകരച്ചിറ സ്വദേശിയും മതിൽഭാഗം മാലിയിൽ പരേതനായ കേശവ പിള്ളയുടെയും ഈശ്വരി പിള്ളയുടെയും മകനായ അനിൽ കുമാർ 1990 കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലെ രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.