പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ നാല് താലൂക്കുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 108 കുടുംബങ്ങളിലെ 421പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ മൂന്നും അടൂരില്‍ എട്ടും റാന്നിയില്‍ രണ്ടും കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 108 കുടുംബങ്ങളിലെ 188 പുരുഷന്മാരും 164 വനിതകളും 33 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളും ഒരു ട്രാന്‍സ്ജെന്‍ഡറും ക്യാമ്പില്‍ കഴിയുന്നു.
കോഴഞ്ചേരി താലൂക്കിലെ അഞ്ച് കുടുംബങ്ങളിലെ അഞ്ച് പുരുഷന്മാരും ആറ് വനിതകളും അഞ്ച് കുട്ടികളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 17 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ 58 കുടുംബങ്ങളിലെ 74 പുരുഷന്മാരും 90 വനിതകളും 35 കുട്ടികളും ഉള്‍പ്പെടെ 199 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. റാന്നി താലൂക്കില്‍ ഏഴ് കുടുംബങ്ങളിലെ എട്ട് പുരുഷന്മാരും 15 വനിതകളും 8 കുട്ടികളും ഉള്‍പ്പെടെ 31പേര് ക്യാമ്പില്‍ കഴിയുന്നു. കോന്നി താലൂക്കില്‍ 38 കുടുംബങ്ങളിലെ 101 പുരുഷന്മാരും 53 വനിതകളും 20 കുട്ടികളും ഉള്‍പ്പെടെ 174 പേര് ക്യാമ്പില്‍ കഴിയുന്നു.
അടൂര്‍, കോഴഞ്ചേരി, കോന്നി താലൂക്കുകളിലായി 11 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. അടൂരില്‍ നാലും കോഴഞ്ചേരിയില്‍ അഞ്ചും കോന്നിയില്‍ രണ്ടും വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.