വീണ്ടും മഴ ശക്തമായി; മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി

പത്തനംതിട്ട: ജില്ലയിൽ വീണ്ടും മഴ ശക്തിപ്രാപിച്ചു. ശനിയാഴ്ച ജില്ലയിലെങ്ങും കനത്ത മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നദികളിലും തോടുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. മഴ തുടരുന്നത് മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഇടയാക്കും. നദീതീരത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീഷണിയിലാണ്.

കഴിഞ്ഞ മഴസമയത്തും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിരുന്നു. ഓണമടുത്ത സമയത്ത് മഴ കനത്തത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. തുടരെ പെയ്യുന്ന മഴ ജില്ലയിലെ കാർഷിക മേഖലയിൽ വലിയ നാശമാണ് ഉണ്ടാക്കിയത്.

ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷിയടക്കം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വ്യാപകമായി നശിച്ചു. ഇപ്പോൾ വിളവെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും മഴയും വെള്ളക്കെട്ടും കർഷകർക്ക് ദുരിതമായിട്ടുണ്ട്. മഴ കനത്തതോടെ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലുമാണ്.

Tags:    
News Summary - heavy rain Landslide threat in hilly area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.