പത്തനംതിട്ട: എസ്.എസ്.എല്‍.സി, പ്ലസ് ടു പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും പരീക്ഷകളില്‍ പരാജയപ്പെട്ടവരെയും വിജയതീരത്ത് എത്തിക്കാന്‍ പൊലീസ്.
2017ല്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ഹോപ് (ഹെല്പിങ് അതേര്‍സ് ടു പ്രൊമോട്ട് എജുക്കേഷന്‍)പദ്ധതിയിലൂടെ ഇത്തരം വിദ്യാർഥികള്‍ക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തുകയും അവര്ക്കുപഠനം പൂത്തിയാക്കി പരീക്ഷകളെഴുതാനും വിജയത്തിലെത്താനും വേണ്ട സഹായം നല്‍കുകയും ചെയ്യുന്ന പദ്ധതി തുടരാൻ തീരുമാനിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
പദ്ധതിയില്‍ ചേരാന്‍ രജിസ്ട്രേഷന് ആരംഭിച്ചതായും താൽപര്യമുള്ള കുട്ടികള്‍ ജില്ല പൊലീസ് ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
പദ്ധതിയുടെ ജില്ലതല നോഡല്‍ ഓഫിസര്‍ ജില്ല പൊലീസ് അഡീഷനല്‍ എസ്.പി എ.യു.സുനില്‍കുമാറാണ്. കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ താൽപര്യമുള്ള അധ്യാപകര്‍ വിവരം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.