പത്തനംതിട്ട: മഴ മാറി മഞ്ഞുകാലമായതോടെ ജില്ലയിൽ വൈറൽപനി ബാധിതരുടെ എണ്ണം ഉയരുന്നു. വൈറൽപനി ബാധിച്ച് ചികിത്സതേടി എത്തുന്നവരുടെ എണ്ണത്തിലാണ് വർധന. കടുത്ത ശരീരവേദനയാണ് പ്രധാന ലക്ഷണം.
ചുമ, ജലദോഷം, തളർച്ച എന്നിവയാണ് മറ്റുലക്ഷണങ്ങൾ. രണ്ടാഴ്ചക്കിടെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ 501 പേർക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 700 പേർക്കും പനി സ്ഥിരീകരിച്ചു. മറ്റു സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിരവധി പനിക്കേസുകൾ റിപ്പോർട്ട് ചെയ്തു.
അടൂർ ജനറൽ ആശുപത്രിയിലും തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി തുടങ്ങിയ താലൂക്ക് ആശുപത്രികളിലും നിരവധി പേർ ദിനംപ്രതി പനി ചികിത്സ തേടി എത്തുന്നുണ്ട്. പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും പനിബാധിതരാൽ നിറഞ്ഞിട്ടുണ്ട്.
പനിക്ക് മാത്രമായി ഒ.പി ക്രമീകരിച്ചാൽ വലിയ തിരക്ക് ഒഴിവാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രത്യേക ഒ.പി വേണ്ടെന്ന നിലപാടിലാണ് അധികൃതർ. കണക്കുകൾ വർധിക്കുമ്പോഴും ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.