Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​ശു​പ​ത്രി​ക​ളി​ൽ വ​ൻ...

ആ​ശു​പ​ത്രി​ക​ളി​ൽ വ​ൻ തി​ര​ക്ക്; പനിയും ചുമയും, വലഞ്ഞ്​ ജനം

text_fields
bookmark_border
fever
cancel

പ​ത്ത​നം​തി​ട്ട: മ​ഴ മാ​റി മ​ഞ്ഞു​കാ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ൽ വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു. വൈ​റ​ൽ​പ​നി ബാ​ധി​ച്ച് ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് വ​ർ​ധ​ന. ക​ടു​ത്ത ശ​രീ​ര​വേ​ദ​ന​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം.

ചു​മ, ജ​ല​ദോ​ഷം, ത​ള​ർ​ച്ച എ​ന്നി​വ​യാ​ണ് മ​റ്റു​ല​ക്ഷ​ണ​ങ്ങ​ൾ. ര​ണ്ടാ​ഴ്​​ച​ക്കി​ടെ കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ 501 പേ​ർ​ക്കും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 700 പേ​ർ​ക്കും പ​നി സ്ഥി​രീ​ക​രി​ച്ചു. മ​റ്റു സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ര​വ​ധി പ​നി​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, കോ​ന്നി, റാ​ന്നി തു​ട​ങ്ങി​യ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി പേ​ർ ദി​നം​പ്ര​തി പ​നി ചി​കി​ത്സ തേ​ടി എ​ത്തു​ന്നു​ണ്ട്. പ്രാ​ഥ​മി​ക-​സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും പ​നി​ബാ​ധി​ത​രാ​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്.

പ​നി ക്ലി​നി​ക് തു​ട​ങ്ങി​യി​ല്ല

പ​നി​ക്ക് മാ​ത്ര​മാ​യി ഒ.​പി ക്ര​മീ​ക​രി​ച്ചാ​ൽ വ​ലി​യ തി​ര​ക്ക് ഒ​ഴി​വാ​കു​മെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക ഒ.​പി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ണ​ക്കു​ക​ൾ വ​ർ​ധി​ക്കു​മ്പോ​ഴും ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നും പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FeverHospitalPathanamthitta News
News Summary - Hospitals are over crowded- People suffering from fever and cough
Next Story