പത്തനംതിട്ട: ഡിജിറ്റല്‍ സര്‍വേയുടെ പുത്തന്‍ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ല പഞ്ചായത്ത് മണ്ണ് സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് വാങ്ങിയ ഡിജിറ്റല്‍ സര്‍വേ ഉപകരണങ്ങളുടെ സ്വിച്ച് ഓണും ഡിജിറ്റല്‍ സര്‍വേയിങ് പരിശീലന പരിപാടിയിയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സര്‍വേയിങ് ലോകത്ത് സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്. ടോട്ടല്‍ സ്റ്റേഷന് സഹയത്തോടെയുള്ള ഡിജിറ്റല്‍ സര്‍വേയിങ്ങില്‍ പരിശീലനം നല്കുന്ന പദ്ധതിയില്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള അവസരമാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ട്. കൂടാതെ ജില്ലയിലെ സാങ്കേതിക വിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ഏഴുലക്ഷം രൂപ മുതല്‍മുടക്കി ഏറ്റവും അത്യാധുനിക ജപ്പാന് നിര്‍മിത മെഷിനുകളാണ് ജില്ല പഞ്ചായത്ത് വാങ്ങിയിട്ടുള്ളത്. യോഗ്യതയുള്ള 100 തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. സൗജന്യമായി നല്കുന്ന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന അഞ്ചുപേര്‍ക്ക് പ്ലേസ്മെന്റ് നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ജിജി മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ കെ.സി. ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.