പത്തനംതിട്ട: കോവിഡ് വ്യാപനം തടഞ്ഞുനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആരോഗ്യവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിച്ച താൽക്കാലിക ജീവനക്കാരായിരുന്നു. കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലപോലെ എടുത്തുകളഞ്ഞ അവസ്ഥയിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികൾ. ഒരു സുപ്രഭാതത്തിൽ എല്ലാവരെയും സർക്കാർ പിരിച്ചുവിട്ടു. പറഞ്ഞ കൂലിപോലും കൊടുത്തില്ല. എല്ലാവരും ഭയന്നു മാറിയപ്പോൾ ജീവൻ പണയംവച്ച് രോഗെത്ത ചെറുക്കാൻ ഇറങ്ങിയവരായിരുന്നു മുന്നണിപ്പോരാളികൾ എന്നറിയെപ്പട്ട ആരോഗ്യവകുപ്പിലെ ദിവസവേതനക്കാർ. മാസങ്ങളോളം വീടും കുടുംബവുംവരെ ഉപേക്ഷിച്ചാണ് ഇവർ പണിയെടുത്തത്. സർക്കാർ പറഞ്ഞ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാത്തതിനാൽ ഇപ്പോഴിവർ സമരപാതയിലാണ്. ആറുമാസത്തെ റിസ്ക് അലവൻസ് പോലും നൽകാൻ സർക്കാർ തയാറായിട്ടില്ല. കുടിശ്ശിക ലഭിക്കാനാണ് അവർ സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ദിവസം 385രൂപ പ്രകാരം ഏപ്രിൽ മുതലുള്ള റിസ്ക് അലവൻസാണ് ലഭിക്കാനുള്ളത്. ശമ്പള കുടിശ്ശികയും ചിലർക്ക് കിട്ടാനുണ്ട്.
ഒക്ടോബറിലാണ് ഇവരുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചത്. സി.എഫ്.എൽ.ടി.സി, എൽ.ടി.സി, സി.സി.എഫ്, ഡി.സി.സി എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭിച്ചിരുന്നത്. കേന്ദ്രസർക്കാർ നൽകിയ കോവിഡ് മാനേജ്െമൻറ് ഫണ്ടിൽനിന്നാണ് ജീവനക്കാർക്കുള്ള വിഹിതം നൽകിയിരുന്നത്. ഇപ്പോൾ ആരോഗ്യകേന്ദ്രങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനങ്ങൾ നടക്കുന്നുെണ്ടങ്കിലും ഇവരെ പരിഗണിക്കാറില്ല. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിസ്വാര്‍ഥ സേവനം അര്പ്പിച്ചവരാണിവർ. ജില്ലയിൽ മാത്രം വിവിധ താലൂക്കുകളിലായി 1000 ത്തോളംപേർ ബ്രിഗേഡിൽ പ്രവർത്തിച്ചിരുന്നു.
കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കോവിഡ് ബ്രിഗേഡ്സ് നേതൃത്വത്തിൽ പത്തനംതിട്ട കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. പി.എസ്.സി, എൻ.എച്ച്.എം, എച്ച്.ഡി.എസ്, എംപ്ലോയ്മെൻറ് നിയമനങ്ങളിൽ മുൻഗണന നൽകുക, ആറുമാസത്തെ റിസ്ക് അലവൻസ് നൽകുക, നിയമനങ്ങളിൽ ഏജ് ഓവർ ആയവരെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ധർണ എൻ.ജി.ഒ അസോ. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മനു േസാമനാഥൻ അധ്യക്ഷതവഹിച്ചു. വിജയ് എസ്.പിള്ള, കാർത്തിക് ഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.