പന്തളം: അച്ചൻകോവിലാർ കരകവിഞ്ഞ് വീട്ടിൽ വെള്ളം കയറിയതോടെ ഏകാകിയായ വയോധിക ദുരിതത്തിലായി. പന്തളം നഗരസഭ തോന്നല്ലൂർ ആറാം ഡിവിഷനിൽ കോടിയാട്ട് കിഴക്കേതിൽ ശാരദയാണ് (75) അടുക്കള വരെയെത്തിയ വെള്ളത്തിലായത്. നദിയിൽനിന്ന് അധികം ദൂരമില്ലാത്ത വീട്ടിലേക്ക് വെള്ളിയാഴ്ച രാവിലെ മുതലാണു വെള്ളം കയറാൻ തുടങ്ങിയത്. മഴ അൽപം ശമിച്ചതോടെ ആശ്വസിച്ചിരിക്കുമ്പോഴാണ് മുറ്റവും കടന്നെത്തിയ വെള്ളം അടുക്കളവരെ എത്തിയത്. ഇതോടെ ഭക്ഷണം പാകം ചെയ്യാനും കഴിയാത്ത അവസ്ഥയായി. ഒപ്പം പാമ്പുകളും ഭീഷണിയായി.
ഏക ആശ്രയമായിരുന്ന മകൻ ഏഴു വർഷം മുമ്പ് മരിച്ചു. അതോടെ മകെൻറ ഭാര്യ കുട്ടികളെയും കൂട്ടി ശാരദയെ വിട്ടുപോയി. പന്തളം വലിയ പാലത്തിനു സമീപം മാടക്കട നടത്തുന്നതിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു ആശ്രയം.
നഗരസഭ കൗൺസിലർ പി.കെ. പുഷ്പലതയുടെ നേതൃത്വത്തിലെ സഹായമാണ് ശാരദക്ക് തുണയായത്. ഭക്ഷണം എത്തിച്ചു നൽകാനും കൗൺസിലർ ഏർപ്പാട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.