വടശ്ശേരിക്കര: പെരുനാട് പഞ്ചായത്തിലെ ബഥനിമലയിലെ കടുവയുടെ സാന്നിധ്യം തെളിയിക്കുന്ന കാമറ ദൃശ്യം പുറത്ത്. എന്നാൽ, ചിത്രം വനംവകുപ്പ് പുറത്തുവിട്ടതെല്ലന്നും ആധികാരികത ഇല്ലാത്തതാെണന്നും റാന്നി ഡി.എഫ്.ഒ ജയകുമാര വർമ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രണ്ട് ഗർഭിണി പശുക്കളെ വന്യജീവി കടിച്ചുകൊന്നിരുന്നു.
ഇത് കടുവയുടെ ആക്രമണമാകാമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത വെറ്ററിനറി ഡോക്ടർ പറഞ്ഞിരുന്നു. പശുവിന്റെ കഴുത്തിന്റെ ഭാഗത്തെ എല്ല്, കട്ടിയുള്ളതാണ്. അറവുകാർ വാളിന് വെട്ടിയാൽ പോലും പൊട്ടലുണ്ടാകാത്ത പശുക്കളുടെ ശ്വാസകോശത്തിനു മുകളിലെ എല്ലിന് പരിക്കുണ്ടായിരുന്നു. ഇതാണ് കടുവ തെന്നയാണ് പശുക്കളെ ആക്രമിച്ചതെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കാരണം.പിന്നീടാണ് കടുവയുടെ സാന്നിധ്യം തെളിയിക്കുന്ന കാമറ ദൃശ്യം പുറത്ത് വരുന്നത്.
കടുവയുടെ സാന്നിധ്യം ഉറപ്പായതിനെ തുടർന്ന് അടിയന്തര പരിഹാരത്തിന് പെരുനാട് ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു. റബർ തോട്ടങ്ങളിലെ കാട് തെളിക്കാൻ ഉടമകൾക്ക് നോട്ടിസ് നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ഡി.എഫ്.ഒ ജയകുമാരവർമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹൻ എന്നിവർ പങ്കെടുത്തു. വനപാലക സംഘം കാവൽനിൽക്കും. 30 വനപാലകരെ ഇതിനായി നിയോഗിച്ചു.
ജഡങ്ങൾ കിടന്ന പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം കണ്ട ഭാഗത്തേക്ക് ജനങ്ങൾ പോകരുതെന്നും ടാപ്പിങ് തൊഴിലാളികൾ നേരം പുലർന്നശേഷമേ പോകാവു എന്നും അധികൃതർ അറിയിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ദിവസങ്ങൾക്കകം കൂട് സ്ഥാപിക്കുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.