പത്തനംതിട്ട: കേരള ഫീഡ്സ്, മില്‍മ എന്നിവയുടെ കാലിത്തീറ്റകള്‍ക്ക് വില കുറക്കാനും ഏകീകരിക്കുവാനും തീരുമാനമായതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ ശീതീകരണ യൂനിറ്റിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിെൻറ സാമ്പത്തിക സഹായങ്ങള്‍ക്കായി ഇനി ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാം. ക്ഷീരശ്രീ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
സേവനങ്ങള്‍ കര്‍ഷകരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് പോര്ട്ടലിെൻറ ലക്ഷ്യം. കേന്ദ്രസര്‍ക്കാറിെൻറ ആര്.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ മുതല്‍മുടക്കിലാണ് കോള്‍ഡ് സ്്റ്റോര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം മിൽമ യൂനിയനിലെ അംഗങ്ങളുടെ ശാക്തീകരണത്തിനായി നടത്തുന്ന ഉണര്‍വ് പദ്ധതിയുടെ ധനസഹായ വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കീരുകുഴി ക്ഷീര സംഘത്തിന് നല്കി മന്ത്രി നിർവഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്. മോഹനന് നായര്‍ അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം റോബിന് പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നീതു ചാര്‍ളി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സോജി പി.ജോണ്‍, ടി.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്. മോഹനന് പിള്ള, മാനേജിങ് ഡയറക്ടര്‍ ഡി.എസ്. കോണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.