കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഏപ്രിൽ 15ന് പൂർത്തീകരിക്കും. കോന്നി ബസ് സ്റ്റേഷനിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എച്ച്.എൽ.എൽ നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷൻ കോൺക്രീറ്റ് യാർഡ്, കെട്ടിടത്തിന്റെ സിവിൽ വർക്ക് എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.
പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. സ്റ്റാൻഡിന് ചുറ്റും ഫെൻസിങ് സ്ഥാപിക്കൽ ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തീകരിക്കും. തദ്ദേശ സ്വയം എൻജിനീയറിങ് വിഭാഗം നടത്തുന്ന കെട്ടിടത്തിന്റെ നിർമാണം മാർച്ച് 10നകം പൂർത്തീകരിക്കും.
എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് കോന്നി - ആനക്കൂട് - അടവി -ആങ്ങമൂഴി - പമ്പ സർവിസ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസ ഭാഗമായി ആരംഭിക്കും.
പത്തനംതിട്ട വള്ളിക്കോട് വഴിയുള്ള തിരുവനന്തപുരം സർവിസ്, കരിമാൻ തോട് കോന്നി ഗുരുവായൂർ സർവിസ്, പത്തനാപുരം- മാങ്കോട്- പൂമരുതിക്കുഴി സർവിസുകൾ ഉടനെ ആരംഭിക്കാനും തീരുമാനമെടുത്തു.
യോഗത്തിൽ കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ, സോണൽ ഓഫിസർ റോയ് തോമസ്, പത്തനംതിട്ട ഡി.ടി.ഒ ടോണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. പുഷ്പവല്ലി, അനി സാബു, പ്രീജ പി. നായർ, രജനി ജോഷി, നവനിത്, സാം വാഴോട്, ഷാജി കെ. സാമൂവൽ, രേഷ്മ മറിയം റോയ്, ആർ. മോഹനൻ നായർ, ജോബി ടി. ഈശോ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.