കോന്നി: അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളുടെ സുരക്ഷക്കെത്തുന്ന കോന്നി അഗ്നിരക്ഷാ സേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത് കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ. 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടം പഴയ പൊലീസ് സി.ഐ കെട്ടിടത്തിനുവേണ്ടി നിർമിച്ചതാണ്. എന്നാൽ, ഇതിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകിവീഴുന്ന സ്ഥിതിയാണുള്ളത്. ഓഫിസിന് ഉൾവശവും കോൺക്രീറ്റ് പാളികൾ വീഴുന്നുണ്ട്.
ഫയലുകൾ വെച്ചിരിക്കുന്ന ഷെൽഫിന്റെ കമ്പികളും തെളിഞ്ഞുകാണാം. അഗ്നിരക്ഷാ സംവിധാനങ്ങൾ അടക്കമുള്ള സാധന സാമഗ്രികൾ സൂക്ഷിക്കാൻ സ്ഥലമില്ല. ലൈഫ് ജാക്കറ്റുകൾ അടക്കമുള്ളവ പുറത്ത് തൂക്കിയിട്ടിരിക്കുകയാണ്. 42 സേനാംഗങ്ങളാണ് കോന്നിയിലുള്ളത്.
ദിവസവും 15 പേര് എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. കലഞ്ഞൂർ, തണ്ണിത്തോട്, കോന്നി, പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളാണ് കോന്നി ഓഫിസ് പരിധിയിൽ വരുന്നത്. വളർത്തുജീവികൾ അപകടത്തിൽപെടുന്നതും തീപിടിത്തങ്ങളും അടക്കം നിരവധി സംഭവങ്ങളാണ് കോന്നി ഓഫിസ് പരിധിയിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത്.
കെട്ടിടം നിർമാണത്തിന് കോന്നി ഫോറസ്റ്റ് ഡിവിഷന്റെ സർവേ നമ്പർ 59/3/ P വരുന്ന 40 സെന്റ് ഭൂമി അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കെട്ടിടം നിർമിച്ചെങ്കിൽ മാത്രമേ വിഷയങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.