കോന്നി: കോന്നി മെഡിക്കൽ കോളജിന് സമീപം കൃഷിവകുപ്പിെൻറ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറി റോഡ് വെട്ടിയ സംഭവത്തിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലം കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ കഴിയാതെ അധികൃതർ. കൃഷിവകുപ്പിെൻറ കീഴിൽ പന്തളം ഫാമിെൻറ ഉടമസ്ഥതയിലാണ് കൈയേറിയ സ്ഥലം.
പന്തളം ഫാം കൃഷി ഓഫിസർ വിമലിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കൃഷി വകുപ്പിെൻറ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ ഇരുമ്പുവേലി അനധികൃതമായി പൊളിച്ചുമാറ്റിയ സ്ഥലം സന്ദർശിച്ച് വേലി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയിരുന്നു. ഇവിടെനിന്നും പൊളിച്ചുമാറ്റിയ വേലി പുനഃസ്ഥാപിക്കുവാൻ ഭൂവുടമകൾ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുമ്പുവേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച സമയമാണ് നൽകിയിരുന്നത്.
കൈയേറ്റക്കാർ ഇതിന് തയാറായില്ലെങ്കിൽ കൃഷിവകുപ്പ് സ്വയം വേലി സ്ഥാപിക്കുമെന്നും ഇതിനുള്ള ചെലവുകൾ കൈയേറ്റക്കാരിൽനിന്ന് ഈടാക്കുമെന്നും കൃഷിവകുപ്പ് അറിയിച്ചിരുന്നു.കൃഷിവകുപ്പ് നൽകിയ ഒരാഴ്ച സമയം കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. എങ്കിലും വേലികൾ കൃഷിവകുപ്പ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലമാണ് ഇതെന്നാണ് അറിയുന്നത്. മാത്രമല്ല കൈയേറ്റക്കാർ വെട്ടിയ റോഡ് കഴിഞ്ഞദിവസം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. നിരവധിതവണ പതിനാലോളം വരുന്ന ഭൂമി കൈയേറ്റക്കാർക്ക് താക്കീത് നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് വീണ്ടും കൈയേറ്റം നടത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്ക് പോകുവാനായി നെടുമ്പാറവഴി നിലവിൽ വഴിയുണ്ടെങ്കിലും മെഡിക്കൽ കോളജിെൻറ പ്രധാന റോഡിെൻറ വശത്തുള്ള ഭൂമികൾ കോടികൾക്ക് വിറ്റഴിക്കുന്നതിനായാണ് ൈകയേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.