സംസ്ഥാനപാതയിലെ കോന്നി സെൻട്രൽ ജങ്​ഷനിലെ ഗതാഗതക്കുരുക്ക്​

മണ്ഡലകാലം പടിവാതിൽക്കൽ: ഇരുട്ടിൽ സംസ്ഥാന പാത; അപകടങ്ങൾ വർധിക്കുന്നു

കോ​ന്നി: ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ലം ആ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കു​മ്പോ​ഴും പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

സം​സ്ഥാ​ന പാ​ത​യി​ൽ ക​ല​ഞ്ഞൂ​ർ മു​ത​ൽ കു​മ്പ​ഴ വ​രെ​യു​ള്ള കോ​ന്നി റീ​ച്ചി​ൽ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ന്നി മാ​മൂ​ട്, ചി​റ്റൂ​ർ മു​ക്ക്, പൂ​വ​ൻ​പാ​റ, വ​ക​യാ​ർ, കൂ​ട​ൽ, ക​ല​ഞ്ഞൂ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ പോ​ലും ഇതുവരെയും പൂ​ർ​ത്തി​യാ​യി​ട്ടില്ല.

സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ത്തും സീ​ബ്രാ​ലൈ​ൻ, ക്രോ​സി​ങ്​ ലൈ​നു​ക​ൾ എ​ല്ലാം മാ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ക​യാ​ർ മു​ത​ൽ ഉ​ള്ള പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഓ​ട​ക്ക് മേ​ൽ മൂ​ടി​ക​ൾ സ്ഥാ​പി​ക്കാ​നു​ണ്ട്. കൂ​ടാ​തെ കോ​ന്നി സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ​പോ​ലും സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ട​ക്കം നി​ര​വ​ധി അ​യ്യ​പ്പ ഭ​ക്ത​രാ​ണ് കോ​ന്നി വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. എ​ല്ലാ മ​ണ്ഡ​ല​കാ​ല​ത്തും കോ​ന്നി​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

അ​യ്യ​പ്പ ഭ​ക്ത​ർ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തു​ന്ന കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ലും ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇനിയും ഒ​രു​ക്കാ​നു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.

വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ ​കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ഏറെ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യു​ള്ളൂ.

Tags:    
News Summary - Road Accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.