അധികാരികളുടെ ഇടപെടലില്ല; കലഞ്ഞൂരിൽ മണ്ണ് കടത്തൽ വ്യാപകം

കോ​ന്നി: ക​ല​ഞ്ഞൂ​ർ മ​ണ​ക്കാ​ട്ടു​പു​ഴ​യി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന്റെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച്​ നി​ര​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് വ്യാ​പ​ക​മാ​യി മ​ണ്ണ് ക​ട​ത്തു​ന്ന​ത്. വീ​ട് വെ​ക്കു​ന്ന​തി​ന്​ കു​റ​ഞ്ഞ അ​ള​വി​ൽ മ​ണ്ണ് മാ​റ്റു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന നി​യ​മ​ത്തി​ന്റെ മ​റ​വി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വ്യാ​പ​ക​മാ​യി മ​ണ്ണ് ക​ട​ത്തു​ന്ന​ത്. ദി​വ​സ​വും 500 ലോ​ഡി​ൽ അ​ധി​കം​മ​ണ്ണാ​ണ് ഇ​വി​ടെ നി​ന്ന്​ ക​ട​ത്തു​ന്ന​ത്. കു​റ​ച്ചു ലോ​ഡു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യ ശേ​ഷം ഈ ​പാ​സി​ന്റെ മ​റ​വി​ൽ കൂ​ടു​ത​ൽ ലോ​ഡ് ക​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

ര​ണ്ട് വ​ലി​യ മ​ണ്ണു​മാ​ന്തി മ​ന്ത്ര​ങ്ങ​ളും പ​ത്തി​ല​ധി​കം ടി​പ്പ​ർ ലോ​റി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണ് എ​ടു​ക്കു​ന്ന​ത്. ചെ​റി​യ വ​ഴി​ക​ളി​ൽ കൂ​ടി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡ് ന​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ണ്ണ് ഇ​ടി​യാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ണ്ണ് എ​ടു​ക്കു​ന്ന​ത് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം.

ഇ​വി​ടെ നി​ന്ന് എ​ടു​ക്കു​ന്ന മ​ണ്ണ് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് ക​ട​ത്തു​ക​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ​ച്ച​മ​ണ്ണ് ക​ട​ത്തു​ന്നു​ണ്ട്. മു​മ്പ്​ മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ മ​ണ്ണ് ക​ട​ത്താ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ, വീ​ട് വെ​ക്കാ​ൻ ചെ​റി​യ തോ​തി​ൽ മ​ണ്ണെ​ടു​ക്കാ​മെ​ന്ന്​ അ​ധി​കാ​രം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​തി​ന്‍റെ മ​റ​വി​ൽ പ​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളും വ്യാ​പ​ക​മാ​യി മ​ണ്ണ് ക​ട​ത്തു​ക​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പൊ​ലീ​സി​ന്റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്.

Tags:    
News Summary - Sand Smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.