കോന്നി: കൂടൽ പാക്കണ്ടത്ത് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ആണ് പുലി കെണിയിൽ വീണ വിവരം ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.എ. അരുൺ, പാടം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുനീർ ജെ.എസ്, അനൂപ് .എസ്, ദേവിക .പി, സുജ, കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തുകയും ഉച്ചക്ക് 12 മണിയോടെ കൂട്ടിലായ പുലിയെ വാഹനത്തിൽ കയറ്റുകയും ചെയ്തു.
തുടർന്ന് ഫോറസ്റ്റ് വെറ്റിറനറി സർജൻ സിബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുലിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് സ്ഥിരീകരിച്ച ശേഷം ഗവി വന മേഖലയിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.