കോന്നി: എരിവും പുളിയും മധുരവും ചാലിച്ച് സ്മൃതി ബിജുവിെൻറ പുതിയ ചിത്രരചന. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾെപ്പടെ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും ചിത്രങ്ങൾ വരക്കാൻ ബിജു ഉപയോഗിക്കുന്നത് മുളകുപൊടി, മഞ്ഞൾപൊടി, കാപ്പി പൊടി, പഞ്ചസാര, മുന്തിരിച്ചാറ്, ബീറ്റ്റൂട്ട് നീര്, തുടങ്ങിയ അടുക്കള വിഭവങ്ങളാണ്.
ഇതിനോടകം ആരോഗ്യമന്ത്രി വീണാ ജോർജിെൻറ ചിത്രം കറിക്കൂട്ടുകളിൽ പൂർത്തിയാക്കി. ഇപ്പോൾ പിണറായി വിജയെൻറ ചിത്രത്തിെൻറ പണിപ്പുരയിലാണ്.
കോവിഡ് കാലത്ത് ചിത്രരചനക്കുള്ള ചായക്കൂട്ടുകൾ ലഭ്യമല്ലാതായതോടെയാണ് കോന്നി വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു ചായക്കൂട്ടുകൾക്ക് പകരം അടുക്കള വിഭവങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്. 30 വർഷമായി ചിത്രകലാരംഗത്ത് സജീവ സാന്നിധ്യമായ ഈ കലാകാരെൻറ കരസ്പർശം ഗൾഫ് നാടുകളിലെ ആരാധനാലയങ്ങളുടെ ചുവരുകളിൽവരെയുണ്ട്.
മസ്കത്തിലെ ഗാലെയും മറ്റൊരു ക്രിസ്ത്യൻ പള്ളിയിലെയും ചുവർചിത്രങ്ങൾ വരച്ചത് ഈ കലാകാരനാണ്. കൂടാതെ ഡൽഹി യൂനിവേഴ്സിറ്റിക്കായി കേരളത്തിെൻറ എട്ടു നൃത്തരൂപങ്ങൾ തടിയിൽ നിർമിച്ചു നൽകി. ഇപ്പോൾ പൂനെ യൂനിവേഴ്സിറ്റിക്കായി കലാരൂപങ്ങൾ നിർമിക്കുന്ന തിരക്കിനൊപ്പം പത്തനംതിട്ട ജുമാമസ്ജിൽ ചുവർചിത്രങ്ങളുടെ രചന പൂർത്തീകരിക്കുന്ന തിരക്കിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.