കോന്നി: അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കൊട്ടവഞ്ചികൾ നശിച്ചുതുടങ്ങി. 2022 ഏപ്രിലിലാണ് നിലവിൽ ഉപയോഗിക്കുന്ന കൊട്ടവഞ്ചികൾ അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തിച്ചത്. കർണാടകയിലെ ഹൊഗെനക്കലിൽനിന്നാണ് ഇവ എത്തിക്കുന്നത്. 27 വഞ്ചികൾ ആണ് കഴിഞ്ഞവർഷം എത്തിച്ചത്. കൊട്ടകൾ എത്തിച്ച് ടാർ തേച്ച് ബലപ്പെടുത്തിയ ശേഷമാണ് ഇവ ഇറക്കുക.
എന്നാൽ, ഒരു വർഷം മുമ്പ് എത്തിച്ച കൊട്ടവഞ്ചികൾ കാലപ്പഴക്കം മൂലം നാശാവസ്ഥയിൽ ആണിപ്പോൾ. കല്ലൻമുള ഉപയോഗിച്ച് നിർമിക്കുന്ന കൊട്ടവഞ്ചിയിലെ ഉൾഭാഗം ഇപ്പോൾ ഒടിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഉള്ളിൽ ചൂരൽ കെട്ടി ബലപ്പെടുത്തിയാണ് പല കൊട്ടവഞ്ചികളും യാത്ര നടത്തുന്നത്. ആളുകൾ കയറുമ്പോൾ കൊട്ടവഞ്ചികളുടെ വശങ്ങളിലേക്ക് കൂടുതൽ ഭാരം താങ്ങും എന്നതിനാൽ ഇത് ഒടിയുന്നതിനുള്ള സാധ്യത ഏറെയാണ്. പുതിയ വള്ളങ്ങൾ ഉടൻ എത്തിക്കുമെന്ന് അധികൃതർ പറയുന്നു എങ്കിലും എത്തിയിട്ടില്ല. സവാരിക്ക് ഉപയോഗിക്കുന്ന ജാക്കറ്റുകളും നാശാവസ്ഥയിൽ ആയിരുന്നു എങ്കിലും ഇപ്പോൾ പുതിയത് എത്തിച്ച് ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 2014 ആഗസ്റ്റിൽ ആരംഭിച്ച കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും നിന്നായി നിരവധി വിനോദ സഞ്ചാരികൾ ആണ് ഇതിനകം സന്ദർശനം നടത്തി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.