കുളനട: കുളനടയിൽ വീടിെൻറ മച്ചിൽ സൂക്ഷിച്ചിരുന്ന കർണാടകയിൽനിന്ന് എത്തിച്ച വിദേശമദ്യം പത്തനംതിട്ട എക്സൈസ് പ്രത്യേക സ്ക്വാഡ് പിടിച്ചു. ഒരാൾ അറസ്റ്റിൽ. കുളനട-ആറന്മുള റോഡിൽ ഗുരുമന്ദിരത്തിന് സമീപം ചാങ്ങിഴേത്ത് കിഴക്കേതിൽ മധുസൂദനനാണ് (46) അറസ്റ്റിലായത്.
43.4 ലിറ്റർ മദ്യമാണ് പിടികൂടിയത്. 162 ടെട്ര പാക്കറ്റും 29 കുപ്പിയും ഹാൻസ് കൂളിെൻറ അഞ്ച് കിലോയും പിടിച്ചെടുത്തു.
പരിശോധനക്കിടെ ആദ്യം കുറച്ച് കുപ്പികൾ മാത്രമാണ് കണ്ടെത്തിയത്. വീടിെൻറ പിന്നാമ്പുറത്ത് കമ്പുകൾ കൊണ്ടുണ്ടാക്കിയ ഏണിയിൽ സംശയം തോന്നിയ സംഘം വീടിെൻറ മേൽക്കൂരയിൽ കയറി ഓടിളക്കി പരിശോധിച്ചപ്പോൾ മദ്യശേഖരം കണ്ടെത്തുകയായിരുന്നു. നേരത്തെയും മദ്യം വിറ്റതിന് ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ.
മേൽക്കൂരയിൽ ടാർേപാളിൻ ഷീറ്റ് വിരിച്ച് സുരക്ഷിതമാക്കിയ ശേഷമാണ് എക്സൈസ് സംഘം മടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമീഷണർ എൻ. രാജശേഖരന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സി.ഐ.ഒ പ്രസാദ്, പ്രിവൻറിവ് ഓഫിസർ എ. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.