നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​പ്പോ​ൾ

നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചശേഷം വീട്ടിലേക്ക് ഇടിച്ചുകയറി

പ​ന്ത​ളം: നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി കാ​റി​ൽ ഇ​ടി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. പ​ന്ത​ളം - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ മ​ങ്ങാ​രം കു​ന്നി​ക്കു​ഴി ജ​ങ്​​ഷ​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 3.45 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ഷ​ന​ൽ ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്​ ഹ​രി​പ്പാ​ട്ട്​ മ​ണ്ണി​റ​ക്കി​യ​ശേ​ഷം അ​ടൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി എ​തി​രെ വ​ന്ന ഇ​ട​പ്പോ​ൺ സ്വ​ദേ​ശി അ​ഡ്വ. ദേ​വ​ദാ​സി​ന്‍റെ കാ​റി​ൽ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് മ​ങ്ങാ​രം കു​ന്നി​ക്കു​ഴി ഹ​രി​ഗീ​ത​യി​ൽ രം​ഗ​നാ​ഥ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

രം​ഗ​നാ​ഥ​ന്‍റെ ഭാ​ര്യ ഗീ​താ​കു​മാ​രി മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന് ബെ​ഡ്റൂ​മി​ൽ ക​ല്ലു​ക​ൾ വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ മു​ട്ടാ​ർ സ്വ​ദേ​ശി ശി​ബി​ലി​ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ഇ​ട​പ്പോ​ൺ സ്വ​ദേ​ശി​യാ​യ അ​ഡ്വ.​ദേ​വ​ദാ​സ് മ​ക​നെ പ​ഠ​നാ​വ​ശ്യ​ത്തി​ന് തൊ​ടു​പു​ഴ​ക്ക്​ ബ​സ് ക​യ​റ്റി​വി​ട്ട ശേ​ഷം ഇ​ട​പ്പോ​ണി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Tags:    
News Summary - lorry -car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.