പത്തനംതിട്ട: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോടതി കോംപ്ലക്സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുള്ള കോടതികളിലും ഡിസംബര്‍ 11ന് നാഷനല്‍ ലോക് അദാലത് നടക്കും.
ഒത്തുതീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍ ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പണ സംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കിയാണ് തീര്‍പ്പാക്കുന്നത്.
ഇ-ബാങ്ക്, രജിസ്ട്രേഷന്, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോഓപറേറ്റിവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്സേഷന്‍ എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാനായി പത്തനംതിട്ട ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികളുമായോ ബന്ധപ്പെടുക. ഫോണ്‍: 0468 2220141 മെയില്‍ dlsapta@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.