പത്തനംതിട്ട: ഓണത്തെ വരവേൽക്കാൻ സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റുകളുടെ തയാറാക്കൽ പുരോഗമിക്കുന്നു. 13 ഇന സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ ചിങ്ങം ഒന്നുമുതൽ റേഷൻകടകളിൽനിന്ന് വിതരണം തുടങ്ങും.മുഖ്യമന്ത്രി പ്രഖ്യാപിച്ചപോലെ നിശ്ചിത ദിവസം തന്നെ വിതരണം ചെയ്യുന്നതിന് കാര്യക്ഷമവും അതിവേഗത്തിലുള്ള നടപടികളാണ് സപ്ലൈകോ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നത്.
ജില്ലയിൽ സപ്ലൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ പാക്കിങ് നടക്കുന്നത്. പത്തനംതിട്ട, പറക്കോട്, അടൂർ, റാന്നി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ പാക്കറ്റുകളിലാക്കുന്നത്. സാധനങ്ങളെല്ലാം ഡിപ്പോകളിൽ എത്തിക്കഴിഞ്ഞു. പാക്കിങ്ങും മിക്കയിടത്തും തീരാറായി.
പത്തനംതിട്ടയിൽ കോഴഞ്ചേരി, കോന്നി താലൂക്കിലെ ചില പ്രദേശങ്ങളും പറക്കോട് അടൂർ താലൂക്കിലും കോന്നി താലൂക്കിലെ ചില പ്രദേശങ്ങളിലും റാന്നി, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലെ ചില പ്രദേശങ്ങളിലെയും റേഷൻ കടകളിൽ ഈയാഴ്ച തന്നെ കിറ്റുകൾ എത്തിക്കും. പത്തനംതിട്ട ഡിപ്പോയിൽ 90,000 പറക്കോട് 90,813, തിരുവല്ല 24,733, റാന്നിയിൽ 74,034 പേർക്കുമുള്ള കിറ്റുകളാണ് തയാറാക്കുന്നത്.
50 ഗ്രാം കശുവണ്ടിപ്പരിപ്പ്, 50 മില്ലി നെയ്യ്, മുളക്പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഏലക്ക (20 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), തേയില (100 ഗ്രാം), ശർക്കരവരട്ടി (100 ഗ്രാം), ഉണക്കലരി (500 ഗ്രാം), പഞ്ചസാര (1 കിലോ), ചെറുപയർ (500 ഗ്രാം), തുവരപ്പരിപ്പ് (250 ഗ്രാം), പൊടിഉപ്പ് (1 കിലോ), തുണിസഞ്ചി (1) എന്നിവയാണ് സൗജന്യ ഓണക്കിറ്റിൽ വിതരണം ചെയ്യുക. ഒരു കിറ്റിന്റെ ആകെ വില 447 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.