പന്തളം: ശബരിമല കർമസമിതിയുടെ പേരിൽ ഹിന്ദുവേട്ടയെന്ന് പ്രതിപാദിക്കുന്ന കൂറ്റൻ ഫ്ലക്സുകൾ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
മറക്കരുത് മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന തലക്കെട്ടും രേഖപ്പെടുത്തിയ ഫ്ലക്സിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ വിവിധ ഭാവത്തിലുള്ള ഫോട്ടോകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്തകളും നിറഞ്ഞുനിൽക്കുന്നു. കൂടാതെ പൊലീസ് ഭീകരതയിലും ഇരുമുടിക്കെട്ട് കൈവിടാതെ ശശികലയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ശബരിമല മുഖ്യവിഷയമായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ സജീവമാകാനുള്ള സംഘ്പരിവാർ നീക്കത്തിെൻറ ഭാഗമാണ്.
ബി.ജെ.പി പന്തളത്ത് സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളിലും ശബരിമലയാണ് സജീവമാക്കുന്നത്. ഈ മാസം 27ന് വൈകീട്ട് അഞ്ചിന് ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി ശബരിമല കർമ സമിതിയുടെ പേരിൽ പന്തളത്ത് മഹാസംഗമവും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.