പന്തളം: നഗരസഭ യോഗങ്ങളുടെ മിനിറ്റ്സ് യഥാസമയം നൽകുന്നില്ലെന്ന് പരാതി. മിനിറ്റ്സ് കൗൺസിലിന്റെ അവസാനം അംഗങ്ങളെ വായിച്ചുകേൾപ്പിച്ചു 48 മണിക്കൂറിനുള്ളിൽ മിനുറ്റ്സിന്റെ കോപ്പി കൗൺസിലർമാർക്ക് നൽകണമെന്നും മുമ്പത്തെ കൗൺസിലിന്റെ മിനിറ്റ്സ് രേഖാമൂലം നൽകാതെ കൗൺസിൽ കൂടാൻ പാടില്ല എന്നും നിയമം നിലനിൽക്കുമ്പോഴാണ് പന്തളം നഗരസഭയിൽ ആഗസ്റ്റ് മുതലുള്ള മിനിറ്റ്സ് നൽകാതെ മനപ്പൂർവം വൈകിപ്പിക്കുന്നതതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇത് വ്യാജ മിനിറ്റ്സ് ചമയക്കാനാണെന്നും അതിനുദാഹരണമാണ് ബഡ്സ് സ്കൂളിലേക്കെടുത്ത വാഹനത്തിന്റെ വാടക വർധിപ്പിച്ചുള്ള കൗൺസിലിന്റേതായ തീരുമാനം എന്നും ഇത് കൗൺസിൽ എടുക്കാത്ത വ്യാജ തീരുമാനമാണെന്നും യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കൗൺസിലിൽ ആരോപിച്ചു.
മിനിറ്റ്സ് നൽകാതെയും കൗൺസിൽ കൂടാമെന്ന സെക്രട്ടറിയുടെ നിയമ വിരുദ്ധ പരാമർശത്തിനെതിരെ ബന്ധപ്പെട്ടവർക്ക് യു.ഡി.എഫ് അംഗങ്ങൾ പരാതിയും നൽകി. മിനിറ്റ്സ് അടിയന്തരമായി നൽകണമെന്നും പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ ചെയർപേഴ്സൻ കൗൺസിൽ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ചു കൗൺസിൽ പിരിച്ചുവിട്ടു.
കൗൺസിലിൽ പങ്കെടുത്ത 28 അംഗങ്ങളിൽ 16 അംഗങ്ങൾ ഒക്ടോബർ 15ന് അജണ്ടയിൽ പറത്ത എല്ലാ തീരുമാനങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് 18 പേരുണ്ടെന്ന ചെയർപേഴ്സനിന്റെ അഹന്ത നിറഞ്ഞ സംസാരത്തിന് ബി.ജെ.പി വിമത അംഗങ്ങളായ മൂന്നു പേരും കൂടി വിയോജിപ്പ് രേഖപ്പെടുത്തിയതോടെ വിരാമമായി.
യു.ഡി.എഫ് പ്രതിഷേധത്തിന് കൗൺസിലർമാരായ കെ.ആർ വിജയകുമാർ, കെ.ആർ രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.