പന്തളം: മഴ പെയ്തതോടെ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ കർഷകർ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നെൽച്ചെടികൾ വീണതാണ് കർഷകരെ ദുരിതത്തിലാക്കിയത്. വരിനെല്ലും കളയും മൂലം വിളവിൽ ഗണ്യമായ കുറവുണ്ടായ കരിങ്ങാലി പാടശേഖരത്തിൽ വിളവെടുക്കാൻ ഒരു മാസംകൂടി ശേഷിക്കെ നെൽച്ചെടികൾ വീണത് കർഷകർക്ക് ഇരുട്ടടിയായി.
വിളവെടുക്കാൻ ഒരു മാസത്തിലധികം ഉള്ളതിനാൽ ഇവ നശിക്കാൻ സാധ്യത കൂടുതലാണ്. മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ നെൽച്ചെടികൾ കിളിർക്കാനും സാധ്യതയുമുണ്ട്. നെന്മണികൾ കൊത്തിയെടുക്കാൻ പക്ഷികൾ കൂട്ടമായി എത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പന്തളത്തെ പടിഞ്ഞാറ് പ്രദേശങ്ങളിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചേക്കും. മഴ പെയ്തു കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും നെൽച്ചെടികൾ വീഴാൻ തുടങ്ങിയതും കാരണം വിളവെടുപ്പിന് അധികസമയമെടുക്കും. ഇതുകർഷകർക്ക് അധിക ബാധ്യത വരുത്തി വയ്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.