പന്തളം: നൂറുകണക്കിന് കുപ്പികളിലും പാഴ്വസ്തുക്കളിലും വർണ വിസ്മയങ്ങൾ തീർക്കുകയാണ് മൂന്നാംക്ലാസുകാരി നിഥിയ. അതും ഇടതുകൈകൊണ്ട്. ഈ കരവിരുതിന് ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സിൽ ഇടം നേടിയിരിക്കുകയാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം രഘു പെരുമ്പുളിക്കലിെൻറയും പ്രസീതയുടെയും മകളായ നിഥിയ.
പൂഴിക്കാട് ഗവ. യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറിയ ബോട്ടിലുകൾ, ക്യൂെടക്സ് കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, ഉപയോഗശൂന്യമായ റിമോട്ട്, ബൾബ്, നൂലുകൾ, റിബൺ, സ്പ്രേ കുപ്പികൾ, ചിരട്ട, മുത്തുകൾ, കടലാസുകൾ തുടങ്ങിയ പാഴ് വസ്തുക്കളെ വർണങ്ങൾ ചാർത്തി വിസ്മയ രൂപങ്ങളാക്കുകയാണ് ഈ കൊച്ചുമിടുക്കി. നാഷനൽ ടി.വി പ്രോഗ്രാം അവതരിപ്പിച്ചപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡിൽ ഇടംനേടിയത്. ചിത്രരചനയിലും ഡാൻസിലും കഴിവ് തെളിയിച്ചിരിക്കുന്നു. കുരമ്പാല നാഗേശ്വര നൃത്തവിദ്യാലയത്തിൽ ഡാൻസ് പഠിക്കുന്നു. വീട് മുഴുവൻ ഇപ്പോൾ വർണക്കുപ്പികൾ കൊണ്ട് നിറഞ്ഞു. ഓണം വന്നാലും ക്രിസ്മസ് വന്നാലും വിശേഷ ദിവസങ്ങൾ വന്നാലും അത് ബോട്ടിലുകളിൽ ശിൽപങ്ങളാക്കും.
നാലു വയസ്സു മുതൽ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയതാണ്. ഇത് കണ്ട് ചിത്രകാരൻ മനു ഒയാസിസിെൻറ അടുത്ത് പടംവര പഠിക്കാൻ വിട്ടു. ഒരുമാസം കഴിഞ്ഞപ്പോൾ കോവിഡ് വ്യാപനം ആയതോടെ പഠനം നിർത്തി. പിന്നെ തനിയെ പഠനം തുടങ്ങി. കൊറോണ കാലം ആയതോടെ കൂടുതൽ സമയം കിട്ടി. കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങി മഹാബലി,പൂക്കൾ, പ്രകൃതി ഭംഗി, പക്ഷികൾ... എല്ലാം കുപ്പികളിൽ. കളിമൺ ഉപയോഗിച്ച് നിർമിച്ച് അക്രിലിക് കളർ ഉപയോഗിച്ച് ഭംഗിയാക്കുന്നു. നൂറുകണക്കിന് കുപ്പികളാണ് ഇതിനോടകം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.