പന്തളം: മൃഗഡോക്ടറുടെ അനാസ്ഥയുടെ ഫലമായി ക്ഷീരകര്ഷകന് നഷ്ടപ്പെട്ടത് ആറ്റുനോറ്റ് വളര്‍ത്തിയ ഗര്‍ഭിണി പശുവിനെ. പൂഴിക്കാട് തവളംകുളം ശ്രായിച്ചേരില് സുദര്‍ശനന്റെ ഗര്‍ഭിണി പശുവാണ് യഥാസമയമുള്ള ചികിത്സ ലഭിക്കാതെ ചത്തത്. വ്യാഴാഴ്ച ഉച്ചയോടെ പ്രസവം ദുഷ്കരമായതിനെ തുടര്‍ന്ന് പന്തളം മൃഗാശുപത്രിയില്‍നിന്ന് ഡോക്ടറെ വിളിച്ച് വരുത്തിയിരുന്നു. ഡോക്ടര്‍ എത്തുമ്പോള്‍ കിടാരിയുടെ തലയും കൈകളും പുറത്തേക്ക് വന്ന നിലയിലായിരുന്നു. ഏറെ നേരെ കിടാരിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് തലയും കൈകളും മുറിച്ച് മാറ്റുകയായിരുന്നു. എന്നാല്‍, ബാക്കിഭാഗം പുറത്തെടുക്കാതെ ഡോക്ടര്‍ മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെ പശുവിന്റെ സ്ഥിതി മോശമാകുകയും ചാകുകയുമായിരുന്നു. ശസ്ത്രക്രിയ നടത്തി കിടാരിയെ പൂര്‍ണമായും പുറത്തെടുത്തിരുന്നെങ്കില്‍ പശുവിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് സുദര്ശനന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.