പന്തളം: സ്കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ. ഇടറോഡുകളിലും പ്രധാന പാതകളിലും നിർബാധം തലങ്ങും വിലങ്ങും ഓടുന്നവയെ പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണ്.
പന്തളം സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ ടിപ്പറുകളാണ് നിർമാണ സാമഗ്രികളുമായി പോകുന്നത്. ഇതോടൊപ്പം ഹൈവേ നിർമാണത്തിനായി മണ്ണ് കയറ്റിപ്പോകുന്ന ലോറികളുമുണ്ട്. തിരക്കേറിയ എം.സി റോഡിലും പന്തളം-മാവേലിക്കര റോഡിലുമാണ് ഇടവേളകൾ ഇല്ലാതെ ഇവയുടെ പാച്ചിൽ. രാവിലെ 8.30 മുതൽ 10വരെയും വൈകീട്ട് 3.30 മുതൽ 4.30 വരെയുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തുമ്പമൺ മുതൽ ഐരാണികുഴി പാലംവരെ നാലോളം എൽ.പി സ്കൂളുകളുണ്ട്. സ്കൂളിനു മുന്നിലൂടെ തിരക്കേറിയ സമയത്ത് ടിപ്പറുകൾ പായുകയാണ്.
സ്കൂൾ ബസുകൾക്കും ഭീഷണിയായി ഇടറോഡുകളിലൂടെയും ടിപ്പറുകൾ പായുന്നു. പരിശോധന ഇല്ലാത്തത് ഈ സമയങ്ങളിൽ മണ്ണു കടത്തുന്നതിനും ഇവർക്ക് സഹായകമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.