പത്തനംതിട്ട: നഗരസഭ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ യാർഡിന്റെ നിർമാണം പുരോഗമിക്കുന്നു. നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിർമാണവും തുടങ്ങാൻ കൗൺസിൽ ആലോചിക്കുന്നതായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ഇതിനിടെ രണ്ടാം ഘട്ട പണിക്കായി സ്വകാര്യ ബസ്സ്റ്റാൻഡ് താൽക്കാലികമായി അടക്കാൻ ആലോചന നടക്കുന്നു. സമയം കുറവുള്ള ബസുകൾ പഴയ സ്റ്റാൻഡിലേക്കും ബാക്കിയുള്ള ബസുകൾ താഴെ വെട്ടിപ്പുറം ഇടത്താവളത്തിലേക്കും മാറ്റാനാണ് ആലോചന. ഇവിടെ പാർക്ക് ചെയ്യുന്ന ബസുകൾ കെ.എസ്.ആർ.ടി.സിവഴി പുതിയ ബസ്സ്റ്റാൻഡിന്റെ മുൻ വശത്തുനിന്ന് യാത്രക്കാരെ കയറ്റി പോകുന്നതാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി വ്യാപാരി പ്രതിനിധികളുമായി ചെയർമാൻ ചർച്ച നടത്തി. സ്റ്റാൻഡ് നിർമാണം മാസങ്ങൾ നീണ്ടാൽ 60 കടകളും കച്ചവടമില്ലാതെ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികൾ അറിയിച്ചു. എന്നാൽ, വ്യാഴാഴ്ച ചേരുന്ന നഗരസഭ കൗൺസിലിൽ വിഷയം ചർച്ചക്ക് ചെയ്തതിനു േശഷം അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയുള്ളൂ. 3.70 കോടിയാണ് ഒന്നാം ഘട്ടത്തിന്റെ ചെലവ്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒന്നാം ഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കിയെന്ന് ചെയർമാൻ പറഞ്ഞു.
വിവിധ ഘടങ്ങളിലായി നടന്ന പഠനങ്ങൾക്ക് ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നത്.ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ മണ്ണും മാലിന്യവും ചേർത്ത് അടിത്തറ ഒരുക്കിയതിലെ അശാസ്ത്രീയതയാണ് വെല്ലുവിളിയായത്. പൊതുജനങ്ങൾ, വ്യാപാരികൾ, ബസ് ഉടമകൾ എന്നിവരുമായി ചർച്ച നടത്തി തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിനാണ് അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.