പ​ത്ത​നം​തി​ട്ട റി​ങ്​ റോ​ഡി​ൽ വ​യ​ൽ നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്​ ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത

പത്തനംതിട്ട റിങ്​ റോഡിലെ വയൽ നികത്തൽ: അനുമതി നേടിയത്​ 50 സെന്‍റിന്​, നിയമലംഘനം മറച്ച് റവന്യൂ വകുപ്പ്​​ റിപ്പോർട്ട്​

പത്തനംതിട്ട: നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച്​ പത്തനംതിട്ട നഗരസഭയില്‍ വയൽ നികത്താൻ നീക്കം നടത്തിയ സംഭവത്തിൽ അനുമതി നേടിയത്​ 50 സെന്‍റിന്​. സെന്റ് പീറ്റേഴ്‌സ് - മേലെ വെട്ടിപ്രം റിങ് റോഡില്‍ ചിറ്റൂര്‍ വാര്‍ഡിൽ കഴിഞ്ഞമാസം ആദ്യം പട്ടാപ്പകൽ വയൽ നികത്തിയ വിവാദ വിഷയത്തിലാണ്​ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്​. തരം മാറ്റാൻ അനുമതി നേടിയുണ്ടെങ്കിലും സംഭവം വിവാദമായതോടെ നികത്തൽ, റവന്യൂ വകുപ്പ് തടഞ്ഞിരിക്കുകയാണ്​. വയൽ നികത്താൻ വ്യാപകമായി അനുമതി നൽകി നാൽപ്പതോളം വിജിലൻസ് കേസുകളിലെ പ്രതിയായ വിവാദ നായകനായ അടൂർ മുൻ ആർ.ഡി.ഒ ആണ്​ ഇവിടെയും ഉത്തരവിന്​ പിന്നിൽ.

2008ലെ നെൽവയൽ സംരക്ഷണ നിയമത്തിന് പിന്നീട്​ വന്ന ​​ഭേദഗതികളുടെ മറവിലാണ്​​ റിങ്​ റോഡിലെ പാടത്തിനും 25-11-2019ൽ തരം മാറ്റത്തിന്​ അനുമതി ലഭിച്ചത്​. തീറാധാരത്തിലും സെറ്റിൽ മെന്‍റ്​ രജിസ്​ട്രറിലും അടിസ്​ഥാന ഭൂ നികുതി രജിസ്​ട്രറിലും (ബി.ടി.ആർ) ഡേറ്റാബാങ്കിലും പാടശേഖരമായ ഈ പ്രദേശത്ത് കര കൃഷിയായ വാഴയും തെങ്ങും നട്ടശേഷമാണ്​ തരം മാറ്റിയത്​. പാടശേഖരമായ ഇവിടെ കര കൃഷിയായ വാഴയും തെങ്ങും നട്ടശേഷമാണ്​ നില നികത്തിലിന് കളംഒരുക്കിയതതെന്ന്​ നാട്ടുകാര്‍ പറയുന്നു. ലക്ഷങ്ങളുടെ അഴിമതിയിൽ ആരോപണ വിയേധനായ വിവാദ ആർ.ഡി.ഒ രേഖകൾ ഒന്നും പരി​ശോധിക്കാതെയാണ്​ ഉത്തരവ്​ നൽകിയത്​. ഇയാൾ ​ജോലിയിൽ നിന്ന്​ വിരമിക്കുന്നതിന്​ തൊട്ടടുത്ത ദിവസങ്ങളിൽ ഇത്തരം നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. ​ജില്ല ആസ്ഥാനത്തെ നിരവധി വയലുകൾ നികത്തിയതിന്​ പിന്നിൽ ലക്ഷങ്ങളുടെ ഇടപാടുകളാണ്​ റവന്യൂവകുപ്പ്​ കേന്ദ്രീകരിച്ച്​ നടന്നിരിക്കുന്നത്​.

അതേസമയം ചിറ്റൂര്‍ വാര്‍ഡിൽ കഴിഞ്ഞമാസം ആദ്യം വയൽ നികത്തിയ സംഭവത്തിൽ അടൂർ ആർ.ഡി.ഒ, കലക്ടർക്ക്​ റിപ്പോർട്ട്​ നൽകി. പ്രത്യക്ഷത്തിൽ തന്നെ നിയമലംഘനം നടന്ന വിഷയത്തിൽ കണ്ണിൽപൊടിയിടുന്ന റിപ്പോർട്ടാണ്​ റവന്യൂവകുപ്പ്​ തയ്യാറാക്കിയത്​. ആരോപണ വിധേയനായ മുൻ ആർ.ഡി.ഒയെ വെള്ളപൂശുന്ന റിപ്പോർട്ട്​ നിയമങ്ങളെ അട്ടിമറിക്കുന്നതാണ്​. നടപടി സ്വീകരിക്കേണ്ട കലക്​ടറെ കുഴക്കുന്ന റിപ്പോർട്ട്​ നൽകിയ കീഴ്​ ഉദ്യോഗസ്ഥരുടെ നടപടികളും വിവാദമാകുന്നു​​. നികത്തിയ അഞ്ച്​ സെന്‍റ്​ വയലിലെ മണ്ണ്​ തിരിച്ചെടുപ്പിക്കാൻ ഇനി ഉത്തരവ്​ ഇ​റക്കേണ്ടത്​ കലക്ടറാണ്​. പത്തനംതിട്ട വില്ലേജ്​ ഓഫിസറും കോഴഞ്ചേരി ലാന്‍റ്​ റവന്യൂ തഹസിൽ ദാറും സ്ഥലം സന്ദർശിച്ച ശേഷമാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയത്​.

നേരത്തെ ഈ പാടശേഖരത്ത് നിലം നികത്താന്‍ നഗരസഭയിലെ ഒരു മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശ്രമം ഉണ്ടായെങ്കിലും നാട്ടു കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് നില നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇവിടെ നിലം നികത്തിയാല്‍ സമീപത്തെ പാടങ്ങളിലെ കൃഷിയെ ബാധിക്കുമെന്നും ഇതിന് സമീപത്തായി ഒഴുകുന്ന കൈത്തോടിന്റെ നീരൊഴിക്കിനെ അത് ബാധിക്കുമെന്നും കുന്നിന്‍ പ്രദേശങ്ങിളിലെ കിണറുകളില്‍ കുടിവെള്ള ലഭ്യത കുറയുമെന്നും അന്നത്തെ കൃഷി ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേസമയം മണ്ണിടാൻ ഇടപെട്ട്​ നഗരസഭയിലെ രണ്ട്​ കൗൺസലർമാർക്കെതിരൊയ വിജിലൻസ്​ അന്വേഷണവും പുരോഗമിക്കുന്നുണ്ട്​. നഗരസഭയിലെ ഒരു കൗണ്‍സലറുടെ ഭൂമിയിലെ മണ്ണാണ് ഈ പാടശേഖരത്ത് നികത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് ഗ്രാമ പ്രദേശത്ത് 10 സെന്റും നഗരസഭ പ്രദേശത്ത് 5 സെന്റ് സ്ഥലവുമാണ് വീട് വെയ്ക്കുന്നതിന് നികത്താന്‍ കഴിയുന്നത് . സ്ഥല ഉടമയ്ക്ക് മറ്റ് വസ്തു ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഈ അനുമതി ലഭിക്കുക. 

Tags:    
News Summary - Pathanamthitta Ring Road paddy field filling controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.