പത്തനംതിട്ട: ശബരിമല തീര്‍ഥാടന ഭാഗമായി നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധന കര്‍ശനമാക്കാൻ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിർദേശിച്ചു.
നഗരത്തിലെ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട ജോലികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റെസിഡന്‍ഷ്യൽ ഏരിയകളിൽ രാവിലെ പാചക വാതക വിതരണം ഉറപ്പാക്കണം. പത്തനംതിട്ട നഗരത്തിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റാന്‍ഡുകൾ നിര്‍ത്തലാക്കി നിലവിൽ അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം നിലനിര്‍ത്തണം. നഗരത്തിൽ അനുവദിച്ചു നല്കിയ ബസ് സ്റ്റോപ്പുകള്‍ക്ക് പുറമെ തിരക്കുള്ള സ്ഥലങ്ങളിൽ ബസുകൾ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് നടപടി സ്വീകരിക്കണം.
കോഴഞ്ചേരി-തുമ്പമൺ റോഡിൽ കുഴിക്കാന ജങ്ഷനിൽ അപകടാവസ്ഥയിലുള്ള ആല്‍മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട മുനിസിപ്പൽ കോണ്‍ഫറന്‍സ് ഹാളിൽ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സൺ വിളവിനാലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി. ടോജി, റോയി ഫിലിപ്, ചിത്തിര സി. ചന്ദ്രൻ, കോഴഞ്ചേരി തഹസില്‍ദാർ പി. സുദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.ആർ. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.