പത്തനംതിട്ട: നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേന ഫീസ് ഇടാക്കി വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ അറവുശാലക്ക് സമീപം കത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ സ്ഥലം സന്ദർശിച്ചു.
കെട്ടുകണക്കിന് പ്ലാസ്റ്റിക്കുകളാണ് കത്തിക്കുന്നതിന് വേണ്ടി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്നതെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി പറഞ്ഞു. ഇത് മുഴുവൻ കത്തിയാൽ നഗരത്തിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അംഗങ്ങൾ പറഞ്ഞു. ഗുരുതര വീഴ്ചയാണ് നഗരസഭ വരുത്തിയിരിക്കുന്നതെന്നും അംഗങ്ങൾ പറഞ്ഞു. ഇനിയും കത്തിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. അംഗങ്ങളായ അഡ്വ. എ. സുരേഷ് കുമാർ, എം.സി. ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, അഖിൽ അഴൂർ, അംബിക വേണു, ആൻസി തോമസ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.