പത്തനംതിട്ട: ജില്ലയിൽ പ്ലസ് വൺ സീറ്റുകളിലേക്ക് 14,752 അപേക്ഷ ലഭിച്ചു. 9,584 സീറ്റിലാണ് ഏകജാലക പ്രവേശനം. ഇതിൽ 7,973 സീറ്റിൽ ആദ്യ അലോട്ട്മെന്‍റിൽ പ്രവേശനം നൽകിയിട്ടുണ്ട്. 1,611 ഒഴിവുണ്ട്. പ്രവേശനത്തിനു ശേഷമുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല. പൊതുവിഭാഗത്തിൽ ജില്ലയിൽ 5023 സീറ്റാണ് നീക്കിവെച്ചിരുന്നത്. ഇതിൽ പൂർണമായും അലോട്ട്മെന്‍റ് നടത്തി.
സ്പോർട്സ് ക്വോട്ടായിൽ 275 സീറ്റ് മാറ്റിവെച്ചതിൽ 73 സീറ്റുകളാണ് പരിഗണിച്ചത്. 68 സീറ്റുകളിലാണ് ആദ്യ അലോട്ട്മെന്‍റ് നടന്നത്. 207 സീറ്റ് ഒഴിവുണ്ട്.
സംവരണ വിഭാഗങ്ങളിൽ ആദ്യഘട്ട അലോട്ട്മെന്‍റിനു ശേഷം ഒഴിവുള്ള സീറ്റുകൾ: ഈഴവ തിയ്യ - നാല്, മുസ്ലിം - 42, എൽ.സി, ആംഗ്ലോ ഇന്ത്യൻ - 109, ചേരമർ ഒ.ബി.സി - അഞ്ച്, ഹിന്ദു ഒ.ബി.സി - 14, പട്ടികജാതി - 38, പട്ടികവർഗം - 919, ശാരീരിക ന്യൂനത - 134, അന്ധർ - 39, ധീവര - 78, കുശവൻ - 54, കുഡുംബി - 67, സാമ്പത്തിക പിന്നാക്കാവസ്ഥ - 118.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.