പോക്സോ കേസ് പ്രതിക്ക് 35 വർഷം തടവ്

പത്തനംതിട്ട: 11 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 35 വർഷം തടവുശിക്ഷ. പന്തളം സ്വദേശി നകുലനെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2019ൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കുട്ടിയുടെ വീട്ടിലായിരുന്നു പ്രതി അതിക്രമം കാട്ടിയത്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ്. സനൂജ് രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട ഇൻസ്പെക്ടറായിരുന്ന എസ്നൂ അമാൻ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. കിരൺ രാജ് ഹാജരായി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. 

Tags:    
News Summary - POCSO case accused gets 35 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.