പത്തനംതിട്ട: ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുമ്പ് ഒരുക്കങ്ങൾ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ എ. ഷിബു പറഞ്ഞു.പത്തനംതിട്ട മുതല്‍ പമ്പവരെ ജില്ല ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച ദുരന്തനിവാരണ സുരക്ഷായാത്ര കലക്ടറേറ്റ് അങ്കണത്തില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു കലക്ടര്‍. പൂര്‍ത്തിയായ ഒരുക്കം എന്തെല്ലാം, ഇനിവേണ്ടത് എന്തെല്ലാം എന്നിവ യാത്രയിലൂടെ വിലയിരുത്തും.
പത്തനംതിട്ട ഇടത്താവളം, അക്വഡക്ട് വടശ്ശേരിക്കര, മഹാവിഷ്ണു ക്ഷേത്രം വടശ്ശേരിക്കര, വടശ്ശേരിക്കര കടവ്, വടശ്ശേരിക്കര റോഡിലെ ഫുഡ് സ്റ്റാളുകള്‍, മാടമണ്‍ ഋഷികേശക്ഷേത്രം കടവ്, അത്തിക്കയം കടവ്, ളാഹ വലിയവളവ്, വിളക്കുവഞ്ചി ളാഹ വളവുകള്‍, പ്ലാപ്പള്ളി, ഇലവുങ്കല്‍ ഫോറസ്റ്റ് ഓഫിസ്, നിലക്കല്‍, അട്ടത്തോട്, ചാലക്കയം, പമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തുക. സൂചന ബോര്‍ഡുകള്‍, ടോയ്ലറ്റ് സംവിധാനങ്ങള്‍, പാര്‍ക്കിങ് സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ സന്ദര്‍ശന സംഘം വിലയിരുത്തി വേണ്ട നിർദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ജില്ല ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.