പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
ലോക്സഭ- നിയോജക മണ്ഡലത്തിലെ 94 മണ്ഡലം യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1437 ബൂത്തുകളില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഉച്ചക്ക് 1.30ന് മുമ്പായി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തലില്‍ പ്രവേശിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു. ഉച്ചക്ക് 2.15ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രിയങ്കയെത്തുക. തുടര്‍ന്ന് പൂങ്കാവ്, വാഴമുട്ടം, കൊടുന്തറ, അഴൂര്‍ വഴി റോഡ് മാര്‍ഗ്ഗം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
പങ്കെടുക്കാന്‍ വാഹനങ്ങളില്‍ എത്തുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തകരെ ഇറക്കി വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിങ് റോഡിന്റെ സൗകര്യപ്രദമായ വശങ്ങള് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തെരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ 23ന് അവസാനിക്കും. എല്ലാ ബൂത്തുകളിലെയും ഭവന സന്ദര്‍ശനങ്ങള്‍ ഒന്നും, രണ്ടും ഘട്ടങ്ങള്‍ പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.