പത്തനംതിട്ട: പ്രധാന മലയോര ഹൈവെയായ പുനലൂർ- പൊൻകുന്നം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തതിലെ വിവേചനമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹൈവേയുടെ അലൈൻമെൻറ് പ്രകാരമുള്ള പ്രവൃത്തി പൂർണമായിട്ടില്ല. റോഡ് നിർമ്മാണത്തിന് എല്ലാവിഭാഗം ജനങ്ങളും ഭൂമി വിട്ടുനൽകിയതാണ്. എന്നാൽ, ഇതിൽ പക്ഷപാതിത്വം കാട്ടുകയും പാവപ്പെട്ടവന്റെ ഭൂമി അനധികൃതമായി ഏറ്റെടുത്തു.
ഒന്നും രണ്ടും സെൻറുള്ള പാവപ്പെട്ടവരെ മാനസികമായി പീഡിപ്പിച്ച് ഒഴിപ്പിച്ചു. അവർക്ക് നീതി ലഭിക്കാനായി വിഷയത്തിൽ ആക്ഷൻ കമ്മറ്റി രൂപവത്കരിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന ചെയർമാൻ ആർ. രാധാക്യഷ്ണൻ, അഡ്വ. സുനിൽ എം. കാരാണി, കെ.എ ലിജി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.