പത്തനംതിട്ട: കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന് ജില്ലയില്‍ വിപുലമായ തുടക്കം. ജില്ല ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന് നിര്‍വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍ മുഖ്യപ്രഭാഷണം, വായന അനുഭവം പങ്കുവെക്കല്‍ തുടങ്ങിയവർ നിര്‍വഹിച്ചു.
ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്, ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ആര്. തുളസീധരന്‍ പിള്ള, അടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ബാബു, അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ബോയ്സ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സന്തോഷ് റാണി, ജില്ല ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി. സതികുമാരി, അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവന്‍, ജോയന്റ് സെക്രട്ടറി എന്‍.ആര്. പ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എസ്. മീരാ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ഗവ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥി ജെ. സംഗീത് വരച്ച പി.എന്‍. പണിക്കരുടെ ചിത്രം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറി.
കുമ്പനാട്: ഗവ. യു.പി സ്കൂളിലെ ഭാഷാവേദി ആഭിമുഖ്യത്തില്‍ വായന മാസാചരണം കോയിപ്രം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. റോസ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്. ജയദേവി അധ്യക്ഷത വഹിച്ചു. കവിയും മലയാള സര്‍വകലാശാല ഗവേഷക വിദ്യാർഥിയുമായ ജിനു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പത്തനംതിട്ട: ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വായനദിനം ആചരിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ഗാന്ധി സേവാഗ്രാം ചെയർമാൻ അനീഷ് വരിക്കണ്ണാമല ഹെഡ്മിസ്ട്രസ് ഗിരിജക്ക് കൈമാറി. ട്രഷറർ ഷെബിൻ വി. ഷെയ്ക്ക്, ജനറൽ സെക്രട്ടറി സോണി എം. ജോസ്, കമ്മിറ്റി അംഗം ടി. റിനാഷ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട: മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം മാപ്പിളകലാ സാഹിത്യസമിതി സംസ്ഥാന പ്രസിഡന്റ് പി. എ. അബ്ദുൽ കരീം മുസലിയാർ നിർവഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖമാസിക ഗ്രന്ഥാലോകത്തിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പ് നജ്മക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡന്റ് എ.എസ്.എം. ഹനീഫ അധ്യക്ഷത വഹിച്ചു. മാപ്പിളകലാ സാഹിത്യസമിതി ജനറൽ സെക്രട്ടറി ഇ.എസ്. അബ്ദുൽ ജബ്ബാർ, ലൈബ്രറി വൈസ് പ്രസിഡന്റ് ബിജു മുസ്തഫ, അബ്ദുൽ സലാം, എൻ. അബ്ദുൽ അസീസ്, തുടങ്ങിയവർ സംസാരിച്ചു.
മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ കുന്നന്താനം പാലയ്ക്കൽത്തകിടി സെന്റ് മേരീസ് സർക്കാർ സ്കൂളിലെ വായന പക്ഷാചരണം ജിജു വൈക്കത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.ടി. ഷിനു അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി കെ. രമേശ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി .എ പ്രസിഡന്റ് എസ്.വി. സുബിൻ, അധ്യാപകരായ റിയ ജോൺ, കാർത്തിക എസ്. നായർ, എസ്. ഷമീന തുടങ്ങിയവർ സംസാരിച്ചു.
മല്ലപ്പള്ളി: വായ്പൂര് ഗ്രാമീണ വായനശാലയുടെ വായന പക്ഷാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എസ്. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പേക്കാവ് ഡി.ബി.എൽ.പി സ്കൂൾ പ്രഥമാധ്യാപിക സി .ശോഭന, കെ.ആർ. പ്രദീപ് കുമാർ, ജി. ഹരികുമാർ, ബിജി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കടയ്ക്കാട്: ഗവ. എൽ.പി സ്കൂളിൽ വായന ദിനം ഫോക്ലോർ അവാർഡ് ജേതാവ് പ്രകാശ് വള്ളംകുളം ഉദ്ഘാടനം ചെയ്തു. എസ്. എം.സി ചെയർമാൻ മുഹ്സിൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക റാണി മുഖ്യപ്രഭാഷണം നടത്തി.
പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിലെ വായന മാസാചരണത്തിന്റെ ഉദ്ഘാടനം ഫോക് ലോർ അക്കാദമി സ്കൂൾ ക്ലബ് ജില്ല കോഓഡിനേറ്ററും നാടൻ പാട്ട് കലാകാരൻ പ്രകാശ് വള്ളംകുളം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.