പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ദിവസങ്ങളായി സിനിമ സ്റ്റൈലില്‍ പണംതട്ടിപ്പ് നടത്തുന്ന വിരുതന് കഴിഞ്ഞദിവസവും അത് തുടര്‍ന്നു. ടി.കെ റോഡില്‍ പത്തനംതിട്ട സഹകരണ ബാങ്ക് കെട്ടിടത്തില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ മെഡിക്കൽ ലാബിന്റെ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ ആള്, ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. ഇയാള്‍ മാസ്കും ധരിച്ചിരുന്നു. സ്ഥാപന ഉടമകളുടെ വിവരങ്ങള്‍ മനസ്സിലാക്കി എത്തുന്ന ഇയാള്‍ ഫോണില്‍ ഉടമയുമായി സംസാരിക്കുന്നതായി അഭിനയിക്കും.
തുടര്‍ന്ന് ഇവര്‍ പറഞ്ഞതാണെന്ന വ്യാജേന തന്മയത്വമായി ജീവനക്കാരില്‍നിന്ന് പണം തട്ടിയെടുക്കും. കഴിഞ്ഞദിവസം മെഡിക്കല്‍ ലാബിലും ഇതേനാടകമാണ് നടന്നത്. പിന്നീടാണ് തട്ടിപ്പാണെന്ന് ജീവനക്കാരിക്ക് മനസ്സിലായത്. പത്തനംതിട്ട നഗരത്തില്‍ മുമ്പും ഇയാള്‍ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശിയായ രാജേഷാണ് തട്ടിപ്പ് നടത്തിയതെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.