പത്തനംതിട്ട: കോടതി കയറിയ ശബരിമല അരവണ തർക്കത്തിൽ ഏഴ് കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടമുണ്ടായതായും ഇത്രയും തുക നഷ്ടപരിഹാരം വേണമെന്നും പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ. അരവണക്ക് ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന ആദ്യ പരിശോധന കാരണം വില്ക്കാന് പറ്റാതായവക്ക് നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ട് ബോര്‍ഡ് നല്കിയ ഹര്‍ജി സുപ്രീംകോടതി നവംബര്‍ മൂന്നിന് പരിഗണിക്കും. അതിനിടെ, അരവണ ഭക്ഷ്യയോഗ്യമാണെന്ന ഫലം വന്നശേഷവും സാമ്പിള്‍ വീണ്ടും പരിശോധിക്കാന്‍ ശ്രമം ഉണ്ടായതായി അനന്തഗോപന്‍ പറഞ്ഞു.
ശബരിമല വികസന അതോറിറ്റി വരുന്നതിൽ തെറ്റില്ലെന്നും അതോടെ ശബരിമലക്ക് കൂടുതൽ ശ്രദ്ധ കിട്ടുമെന്നും അനന്തഗോപൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ശബരിമല സുഖദർശനം’ സംവാദ പരമ്പരക്ക് തുടക്കംകുറിച്ച് ശനിയാഴ്ച ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അനന്തഗോപൻ. ക്ഷേത്രങ്ങളിൽ ശാന്തമായ അന്തരീക്ഷമുണ്ടാകണം.
ക്ഷേത്രങ്ങളിൽ കായികാഭ്യാസമോ ആയുധ പരിശീലനമോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന് സംവാദം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.