പന്തളം: ശബരിമല തീർഥാടന കാലത്തും കുളനടയിലെ വ്യാപാര സ്ഥാപനങ്ങളിൽ അമിത വില ഈടാക്കുന്നതായി വ്യാപകമായ പരാതി. ടൗണുകൾ മാത്രം കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ പരിശോധന നാമ മാത്രമായി നടക്കുമ്പോൾ എം.സി റോഡിലെ കുളനടയിൽ ഒട്ടുമിക്ക കടകളിലും അമിതവില ഈടാക്കുകയാണ്. കുളനടയിലെ പ്രധാന ബേക്കറിയിൽ പന്തളത്തെക്കാൾ ഇരട്ടി വിലയാണ് വാങ്ങുന്നത്.
വ്യക്തമായ വില പട്ടിക പോലും ഇവിടെ പ്രദർശിപ്പിച്ചിട്ടില്ല. വൻകിട വ്യാപാരസ്ഥാപനങ്ങളിൽ അധികൃതർ പരിശോധനക്ക് എത്താത്തത് കച്ചവടക്കാർക്ക് സഹായകരമാകുന്നു. കഴിഞ്ഞദിവസം കുളനടയിലെ ഒരു ബേക്കറിയിൽ സാധനസാമഗ്രികൾ വാങ്ങിക്കാൻ എത്തിയ ഉപഭോക്താക്കളും ബേക്കറി ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായി. ഈ ബേക്കറിയിൽ പപ്സിന് 15 രൂപ മുതൽ 20 രൂപ വരെയാണ് ഈടാക്കുന്നത്. ജ്യൂസ് ഉൾപ്പെടെ അമിതവില ഈടാക്കുന്നതായി കാണിച്ച് ഉപഭോക്താവ് അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.