പത്തനംതിട്ട: രണ്ടുവർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരണപ്പെട്ട് വീടോ സ്ഥലമോ ഇല്ലാതെ കഴിഞ്ഞ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് വിദ്യാർഥിനി അനുവിനും അമ്മ ഹസീനക്കും സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥി അനൂപിനും വീടൊരുക്കി സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ. കാരക്കാട് ഗോപാലകൃഷ്ണപിള്ളയും ജയശ്രീ ടീച്ചറും ഇവർക്ക് മൂന്ന് സെൻറ് സ്ഥലം വാങ്ങി നൽകിയിരുന്നു.
കാലിഫോർണിയയിൽ താമസമാക്കിയ സാറ കോശിയുടെയും സാഹിത്യകാരൻ ബെന്യാമിെൻറയും സഹായത്താൽ രണ്ടു മുറിയും അടുക്കളയും ശൗചാലയവും സിറ്റ്ഔട്ടും അടങ്ങിയ വീട് സുനിൽ നിർമിച്ചു നൽകുകയായിരുന്നു. എം.എസ്. സുനിൽ നൽകുന്ന 172ാമത് വീടാണ് ലോക പരിസ്ഥിതി ദിനത്തിൽ നൽകിയത്.
വീടിെൻറ താക്കോൽ ദാനം സാഹിത്യകാരൻ ബെന്യാമിനും സാറയുടെ സുഹൃത്തായ മേരി എബ്രഹാമും ജയശ്രീയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കെ.പി. ജയലാൽ, മിനി സുഭാഷ്, ഗോപാലകൃഷ്ണ പിള്ള, എ.വി. എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.