ചിറ്റാർ: വയ്യാറ്റുപുഴ തേരകത്തുംമണ്ണിൽ നാടോടികൾ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചു. തേരകത്തുംമണ്ണിൽ പുത്തൻപുരയിൽ സുനിൽകുമാറിനെയും ഭാര്യയെയും മൂത്ത മകളെയുമാണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറുപേർ സംഘത്തിലുണ്ടായിരുന്നു.
മുറ്റം വൃത്തിയാക്കിക്കൊണ്ടിരുന്ന സുനിൽകുമാറിെൻറ 12 വയസ്സുള്ള മൂത്ത മകളാണ് നാടോടി സംഘം വീട്ടിലേക്ക് വരുന്നതുകണ്ടത്. മകൾ വീട്ടിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മെയയും വിളിച്ചുപറയുന്നതിനിെട സംഘം വീടിന് പിറകുവശത്തുകൂടി കയറി.
രണ്ടു യുവാക്കൾ വീണ്ടും പിറകുവശത്തുകൂടി വന്ന് സുനിൽകുമാറിനെയും ഭാര്യ ശ്രീകലയെയും കല്ലെടുത്ത് എറിഞ്ഞു. ബഹളം െവച്ചതോടെ സമീപത്തെ വനത്തിലേക്ക് ഓടിമറഞ്ഞതായി സുനിൽ കുമാർ പറഞ്ഞു.
അയൽവാസികളും നാട്ടുകാരും എത്തി വനത്തിലും റബർ തോട്ടത്തിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചിറ്റാർ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
മൂന്ന് പ്രായമുള്ള സ്ത്രീകളും മൂന്ന് യുവാക്കളുമാണ് സംഘത്തിൽ ഉള്ളതെന്ന് പറയുന്നു. മുഷിഞ്ഞ വേഷം ധരിച്ചിരുന്ന ഇവരുടെ കൈവശം ബാഗുകളും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.